ചൈത്രയുടെ നടപടി വെറും ഷോ: ഡിവൈഎഫ്‌ഐ

Posted on: January 28, 2019 1:14 pm | Last updated: January 28, 2019 at 3:27 pm

തിരുവനന്തപുരം: പ്രതികള്‍ക്കായി സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിന്റെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐയും രംഗത്ത്. എസ്പിയുടെ പ്രവര്‍ത്തി വെറും ഷോ ഓഫ് മാത്രമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. മൂന്ന് നില കെട്ടിടത്തില്‍ ആറ് മിനുട്ട് കൊണ്ട് എന്ത് പരിശോധനയാണ് ഇവര്‍ നടത്തിയതെന്നും വാര്‍ത്ത സമ്മേളനത്തില്‍ റഹീം ചോദിച്ചു.

പോലീസിന്റെ നടപടി സ്വകാര്യതയുടെ മേലുള്ള നഗ്നമായ കടന്നുകയറ്റമാണ്. ഒരു വീടിന് മേല്‍ ഉടമസ്ഥനുള്ള അവകാശം പോലെ ഒരു പാര്‍ട്ടി ഓഫീസിന്മേല്‍ പ്രവര്‍ത്തകനും അവകാശമുണ്ട്. ഒരു പ്രതി ഓഫീസിലുണ്ടെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ പോലീസിന് പരിശോധിക്കാം. എന്നാല്‍ പരിശോധന പ്രഹനമാക്കരുത്. പോക്‌സോ കേസ് പ്രതിയെ കാണാനല്ല ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പോയതെന്നും റഹിം പറഞ്ഞു.