പ്രിയനന്ദന് നേരെയുള്ള ആക്രമണം: ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

Posted on: January 25, 2019 12:24 pm | Last updated: January 25, 2019 at 7:59 pm

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദന് നേരെയുണ്ടായ ആക്രമണം കേരളത്തില്‍ എത്രമാത്രം അസഹിഷ്ണുത വളര്‍ന്നുവെന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അസഹിഷ്ണുത വളരുന്നതിന് പിന്നില്‍ ആര്‍എസ്എസ് ആണ്. ഉല്‍പതിഷ്ണുക്കള്‍ ആക്രമിക്കപ്പെടുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്
പറഞ്ഞു.