പത്തു വര്‍ഷ ചലഞ്ച് ഏറ്റെടുത്ത് ശൈഖ് മുഹമ്മദിന്റെ മകള്‍

Posted on: January 23, 2019 9:27 pm | Last updated: January 23, 2019 at 9:27 pm

ദുബൈ: സമൂഹമാധ്യമങ്ങളിലെ പത്തുവര്‍ഷ ചലഞ്ച് ഏറ്റെടുത്ത് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മൈത ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. പത്തിനു പകരം ഇരുപത് വര്‍ഷം മുന്‍പുള്ള ചിത്രമാണ് ശൈഖ മൈത ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കുവെച്ചത്. 1999, 2009, 2019 എന്നീ കാലഘട്ടങ്ങളിലെ മൂന്നു ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ ശൈഖ മൈത പങ്കുവെച്ചത്.

2009ലെയും 2019ലെയും ചിത്രങ്ങള്‍ ചലഞ്ചിന്റെ ഭാഗമായി ബുര്‍ജ് ഖലീഫ പങ്കുവെച്ചു. ബുര്‍ജ് ഖലീഫ മാത്രമല്ല അതിന്റെ പരിസരവും കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഉണ്ടായ മാറ്റങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാകുന്നു. ‘ഓരോ ജോലിക്കാരന്റെയും സഹായമില്ലാതെ ഞങ്ങള്‍ക്ക് ഇത് സാധിക്കില്ല. പത്തു വര്‍ഷത്തെ അവരുടെ കഠിനാധ്വാനം ഇങ്ങനെയാണ്’ എന്ന കുറിപ്പോടെയാണ് ബുര്‍ജ് ഖലീഫ ചിത്രം പങ്കുവെച്ചത്. ചിത്രങ്ങള്‍ പ്രേക്ഷകരില്‍ വന്‍ സ്വീകാര്യതനേടി.