പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

Posted on: January 21, 2019 12:07 pm | Last updated: January 21, 2019 at 12:07 pm

മലപ്പുറം: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കലും 35 വയസ് കഴിഞ്ഞവര്‍ക്ക് സര്‍വീസുകളില്‍ നിയമനാംഗീകാരം നല്‍കലും ഒരുപോലെ പ്രാധാന്യം അര്‍ഹിക്കുന്നവയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. മലപ്പുറം ടൗണ്‍ഹാളില്‍ എ കെ എസ് ടി യു 22 ാം സംസ്ഥാന സമ്മേളനത്തിന്റെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ വിരമിക്കല്‍ അനിവാര്യമാണ്. പുതിയ തലമുറകള്‍ക്കും അവസരങ്ങള്‍ നല്‍കിയേ മതിയാകൂ. ഇതിന് അനുകൂലമായി സംഘടനകള്‍ പ്രതികരിക്കുമോയെന്നും ചന്ദ്രശേഖരന്‍ ചോദിച്ചു.
അധ്യാപകര്‍ സമൂഹത്തിന്റെ മാര്‍ഗ ദര്‍ശനികളാണ്. ജനാധിപത്യ സമൂഹത്തെ നിലനിര്‍ത്തുന്നത് തന്നെ ഇവരിലൂടെയാണ്. അതു കൊണ്ട് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം അവരുടെ വയസിന്റെ അടിസ്ഥാനത്തില്‍ മാത്രമാക്കരുത് എന്നാണ് തന്റെ നിലപാട്. അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ ബുഹാരി അധ്യക്ഷത വഹിച്ചു. കെ കെ സുധാകരന്‍, പി എം സുരേഷ്, ജോര്‍ജ് രതനം പ്രസംഗിച്ചു.