പട്ടികജാതി വികസന ഓഫീസര്‍ ഇല്ലാതെ കൊണ്ടോട്ടി മുനിസിപ്പാലിറ്റി

Posted on: January 21, 2019 11:23 am | Last updated: January 21, 2019 at 11:23 am

കൊണ്ടോട്ടി: സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടികജാതി കോളനി ഉള്‍പ്പെടെ ചെറുതും വലുതുമായ നാല് കോളനികള്‍ ഉണ്ടായിട്ടും കൊണ്ടോട്ടിയില്‍ പട്ടികജാതി വികസന ഓഫീസും ഓഫീസറുമില്ല.
നെടിയിരുപ്പ് എന്‍ എച്ച് കോളനി, കോട്ടാശ്ശേരി കോളനി, ചേപ്പിലികുന്ന് കോളനി തുടങ്ങി പട്ടികജാതി കോളനികളിലായി ആയിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

കോളനികളിലെ അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ, ആരോഗ്യ, സ്വയം തൊഴില്‍ മേഖലകളിലെല്ലാം വികസന മുന്നേറ്റം സാക്ഷാത്കരിക്കുന്നതിന് പട്ടികജാതി വികസന ഓഫീസ് ഏറ്റവും അനിവാര്യമാണ്.
കൊണ്ടോട്ടി മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെടുകയും താലൂക്ക് രൂപവത്കരിക്കപ്പെടുകയും ചെയ്തതോടെ പട്ടികജാതി വികസന ഓഫീസ് യാഥാര്‍ഥ്യമാകാന്‍ അനുകൂല സാഹചര്യമാണ്. ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടവും ഇതിനായി സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.