അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ?; പരിഹാസവുമായി കോടിയേരി

Posted on: January 20, 2019 2:46 pm | Last updated: January 20, 2019 at 8:10 pm

തിരുവനന്തപുരം: തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് നടക്കുന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെ പരഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ട് ബ്രഹ്മചര്യം നഷ്ടപ്പെട്ടോയെന്ന് അദ്ദേഹം ചോദിച്ചു. വലതുപക്ഷ ഏകീകരണത്തിന്റെ ഭാഗമായാണ് സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് ഇന്ന് അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ശബരിമല കര്‍മസമിതിയാണ് സംഘാടകരെങ്കിലും പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത് ആര്‍എസ്എസാണ്. ആദ്ധ്യാത്മിക നേതാക്കളും മതനേതാക്കളും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.