Connect with us

National

ആഭ്യന്തര ഉത്പാദന നിരക്ക് ഉയരുന്നു; കൂടുതല്‍ കറന്‍സി നോട്ടുകള്‍ ആവശ്യമെന്ന് ആര്‍ ബി ഐ ഉദ്യോഗസ്ഥന്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര ഉത്പാദന നിരക്ക് (ഡി ഡി പി) ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ ആവശ്യമായി വരുമെന്ന് റിസര്‍വ് ബേങ്കുമായി ബന്ധപ്പെട്ട അടുത്ത വക്താവ് സൂചിപ്പിച്ചു. സാമ്പത്തിക വളര്‍ച്ച കൂടുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ നോട്ടുകള്‍ ആവശ്യമായി വരും.

2016ലെ നോട്ട് നിരോധനത്തിനും ശേഷം നോട്ടുകളുടെ വിനിമയം ഗണ്യമായ തോതില്‍ കുറഞ്ഞിരുന്നു. കള്ളനോട്ടുകള്‍ ഇപ്പോഴും പ്രചരിക്കുന്ന സ്ഥിതിയുള്ളതിനാല്‍ യഥാര്‍ഥ കറന്‍സികളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുമെന്നും വക്താവ് പറഞ്ഞു.

---- facebook comment plugin here -----

Latest