ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ 1,431 കോടി രൂപയുടെ നിക്ഷേപം നടത്തി

Posted on: January 17, 2019 8:31 pm | Last updated: January 17, 2019 at 8:31 pm

ബംഗളൂരു: പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ് കാര്‍ട്ട് ഇന്ത്യയില്‍ 1,431 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇന്ത്യന്‍ വിപണിയില്‍ ശക്തമായി സാനിധ്യമുറപ്പിക്കുന്നതിനും ആമസോണില്‍ നിന്നുള്ള വെല്ലുവിളി നേരിടുന്നതിനുമാണ് കമ്പനിയുടെ പുതിയ നീക്കം.

ഫ്‌ളിപ്കാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്ത്യയിലെ മൊത്ത വില്‍പ്‌ന യൂണിറ്റിലാണ് വന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. നേരത്തെ കമ്പനിയുടെ തദ്ദേശീയ യൂണിറ്റല്‍ 2190 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. വരും വര്‍ഷങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടുത്ത മൂന്ന് വര്‍ഷം പലചരക്ക്, ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. വീഡിയോ കണ്ടന്റ് ബിസിനസിലേക്ക് ഫ്‌ളിപ്കാര്‍ട്ട് വരുമെന്നും വാര്‍ത്തകളുണ്ട്.