ഗുജറാത്തില്‍ വന്‍വരവേല്‍പ്പ്; ഹിന്ദ് സഫര്‍ ഇന്ന് ഇന്‍ഡോറില്‍

Posted on: January 17, 2019 11:34 am | Last updated: January 17, 2019 at 11:34 am
എസ്എസ്എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹിന്ദ് സഫറിന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ നല്‍കിയ സ്വീകരണം

ഗുജറാത്ത്‌: എസ്എസ്എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹിന്ദ് സഫറിന് ഗുജറാത്തില്‍ വന്‍വരവേല്‍പ്പ്‌. പട്ടിണിയും നിരക്ഷരതയും രാജ്യത്തെ ഗ്രസിക്കുമ്പോൾ ആലസ്യതയിലുറങ്ങുന്ന ഭരണകൂടങ്ങൾക്ക്‌ തിരുത്തിന്റെ മറുവാക്കായ്‌  നവ വിദ്യാർത്ഥിത്വം ഉയർന്നുവരണമെന്ന്‌  എസ്‌ എസ്‌ എഫ്‌ ദേശീയ പ്രസിഡണ്ട്‌ ശൗകത്ത്‌ ബുഖാരി പ്രസ്താവിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സാരിക്കുകയായിരുന്നു അദ്ധേഹം. സാക്ഷരതയും സഹിഷ്‌ണുതയും നിറഞ്ഞു നിൽകുന്ന,  ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യക്കായ്‌ യോജിച്ച മുന്നേറ്റങ്ങൾക്ക്‌ ഗുജറാത്തിലെ ജനതയുടെ പിന്തുണയുണ്ടാവണമെന്നു അദ്ധേഹം അഭ്യർത്ഥിച്ചു.

രാജ്‌കോട്ടില്‍ യാത്രയെ സ്വീകരിക്കാനെത്തിയ വാഹനവ്യൂഹം
രാജ്‌കോട്ടിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ഗുജറാത്ത്‌ മർക്കസ്‌ പ്രതിനിധികളും വിദ്യാർത്ഥി സമൂഹവും പ്രാദേശിക യുവാക്കളും ചേർന്ന്  പ്രൗഢമായ സ്വീകരണം നൽകി.
രാജ്കോട്ട് ജില്ലാ  അതിർത്തിയിലെ മാലിയ ഹസൻ ജലാൽ ഷാ പിർ ദർഗയിൽ നിന്നും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പ്രമുഖ സൂഫി വര്യനായ മുഹമ്മദ്‌ ഇബ്രാഹിം തുർക്കി ബാപ്പു ദർഗയിലേക്കു  സ്വീകരിച്ചാനയിക്കുകയായിരുന്നു.
രാജ്‌കോട്ടിലെ സ്വീകരണത്തില്‍ നിന്ന്
രാജ്കോട്ട് മർകസ് തുർക്കിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ഗുജറാത്ത്‌  മുസ്ലിം ജമാ’അത്ത്‌ ചെയർമാൻ ജനാബ്‌ ഹാജി യൂസുഫ്‌ ജുനേജ മുഖ്യാതിഥിയായി. പ്രമുഖ പണ്ഡിതനും പൗര പ്രമുഖനുമായ മൗലാനാ മുഹമ്മദ്‌ യാസീൻ ബാപ്പു അഹമ്മദാബാദ് ഉൽഘടനം ചെയ്തു. രാജ്‌കോട്ട്‌ മുഫ്തി ഹസറത്ത്‌ അല്ലാമാ അക്റം ബാപ്പു, എസ്‌ എസ്‌ എഫ് ദേശീയ ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ദീഖ്‌,   ഉപാധ്യക്ഷൻ ഡോ:ഫാറൂഖ്‌ ന’ഈമി തുടങ്ങിയവർ സംസാരിച്ചു. ഫിനാൻസ്‌ സെക്രട്ടറി സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ്‌ ബംഗാൾ, ഹാജി ഷഫീഖ് സാഹിബ്‌, ഹാജി റഫീഖ് സാഹിബ്‌, ഹാജി റഈസ് നൂരി, ഹാജി മുല്ല സാഹിബ്‌ അഹമ്മദാബാദ്, ആദം നൂറാനി ബറൂജ്, സൈനുൽ ആബിദ് നൂറാനി, ബാസിത് സഖാഫി, സാദിഖ് സഖാഫി, തുടങ്ങിയവർ  സ്റ്റേറ്റ് പ്രസിഡന്റ്‌ ബഷീർ അഹമ്മദ്‌ നിസാമി സ്വാഗതവും ജനറൽ സെക്രെട്ടറി ഉബൈദ് ഇബ്രാഹിം നൂറാനി നന്ദിയും പറഞ്ഞു. ഇന്ന് യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നരമണിക്ക് ഇന്‍ഡോറിലാണ് സ്വീകരണം.
കൂടുതല്‍ ചിത്രങ്ങള്‍

യാത്രാ നായകരെ വേദിയിലേക്കാനയിക്കുന്നു

രാജ്‌കോട്ടില്‍ യാത്രാ നായകരെ സ്വീകരിക്കുന്നു
രാജ്‌കോട്ടിലെ സ്വീകരണസമ്മേളനത്തിലെ നിറഞ്ഞ സദസ്സ്
രാജ്‌കോട്ടിലെ സ്വീകരണ സമ്മേളനത്തില്‍ യാത്രാ നായകന്‍ ശൗക്കത്ത് ബുഖാരി സംസാരിക്കുന്നു
രാജ്‌കോട്ടില്‍ നടന്ന വിദ്യാര്‍ഥി റാലി