സി ബി ഐ: നാഗേശ്വര്‍ റാവുവിനെ താത്കാലിക ഡയറക്ടറാക്കിയതിനെതിരായ ഹരജി ഫയലില്‍ സ്വീകരിച്ചു

Posted on: January 16, 2019 1:56 pm | Last updated: January 16, 2019 at 1:56 pm

ന്യൂഡല്‍ഹി: സി ബി ഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ പദവിയില്‍ നിന്നു നീക്കി തത്സ്ഥാനത്ത് എം നാഗേശ്വര്‍ റാവുവിന് താത്കാലിക നിയമനം നല്‍കിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് അടുത്തയാഴ്ചയാണ് ഹരജിയില്‍ വാദം കേള്‍ക്കുക.

നാഗേശ്വര്‍ റാവുവിനെ താത്കാലിക ഡയറക്ടറായി നിയമിച്ചു കൊണ്ടുള്ള ജനുവരി 10ലെ ഉത്തരവ് ചോദ്യം ചെയ്ത് വിവരാവകാശ പ്രവര്‍ത്തകയായ അഞ്ജലി ഭരദ്വാജാണ് കോടിതിയില്‍ ഹരജി നല്‍കിയത്. പ്രശാന്ത് ഭൂഷണാണ് ഹരജിക്കാരിക്കു വേണ്ടി ഹാജരാകുക.