എസ്എസ്എഫ്‌ ഹിന്ദ് സഫര്‍ ഖ്വാജയുടെ നാട്ടില്‍

Posted on: January 15, 2019 2:42 pm | Last updated: January 15, 2019 at 3:05 pm
എസ് എസ് എഫ് ഹിന്ദ് സഫറിന് ന്യൂഡല്‍ഹിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം മതീന്‍ അഹ്മദ് ചൗധരി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥിത്വത്തിന്റെ ഹൃദയമിടിപ്പുതേടി എസ് എസ് എഫ് ദേശീയ കമ്മിറ്റി നടത്തുന്ന ഭാരതയാത്ര ഹിന്ദ് സഫര്‍ ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി രാജസ്ഥാനില്‍ പ്രവേശിച്ചു. ന്യൂഡല്‍ഹി, ഹരിയാനയിലെ നൂഹ്, രാജസ്ഥാനിലെ അല്‍വാര്‍ കേന്ദ്രങ്ങളിലാണ് ഇന്നലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് ബുഖാരി, സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ്, ട്രഷറര്‍ സുഹൈറുദ്ദീന്‍ നൂറാനി, ഡല്‍ഹി സീലംപൂര്‍ എം എല്‍ എ മത്തീന്‍ അഹ്മദ് ചൗധരി, മുഫ്തി അശ്ഫാഖ് ഹുസൈന്‍, അഡ്വ. അശ്ഫാഖ്, ഹാരിഫ് അശ്ഫാഖി, ഉമര്‍ അശ്ഫാഖി, നൗഫല്‍ ഖുദ്‌റാന്‍, എസ് എസ് എഫ് ഡല്‍ഹി സോണ്‍ സെക്രട്ടറി ബാസിം നൂറാനി പ്രസംഗിച്ചു.

ഡല്‍ഹിയില്‍ യാത്രയെ സ്വീകരിക്കാനെത്തിയവര്‍

ഡല്‍ഹി ഉള്‍െപ്പടെയുള്ള സ്വീകരണ സമ്മേളനങ്ങളിലേക്ക് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിച്ചേര്‍ന്നു. നേതാക്കള്‍ വിവിധ സര്‍വകലാശാലാ വിദ്യാര്‍ഥികളുമായി സംവദിച്ചു.

ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി റാലി

ഫെബ്രുവരി 23, 24 തീയതികളില്‍ ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നത്.

ഹരിയാനയിലെ സ്വീകരണം
ഹരിയാനയിലെ നൂഹില്‍ യാത്രാ നായകരെ ഹാരമാണിയിച്ച് സ്വീകരിക്കുന്നു
ഹരിയാനയിലെ നൂഹില്‍ നടന്ന റാലി

സാക്ഷര സൗഹൃദ ഇന്ത്യയുടെ സാക്ഷാത്കാരമാണ് എസ് എസ് എഫിന്റെ ലക്ഷ്യമെന്ന് ഡല്‍ഹിയിലെ സ്വീകരണ സമ്മേളനത്തിന് ശേഷം പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുടെ സമ്മേളനം ഫെബ്രുവരി 23നും പൊതുസമ്മേളനം 24നും നടക്കും. ശൗക്കത്ത് ബുഖാരി, അബൂബക്കര്‍ സിദ്ദീഖ്, സുഹൈറുദ്ദീന്‍ നൂറാനി, ഡോ. അഹ്മദ് ജുനൈദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഹരിയാനയിലെ നൂഹില്‍ നടന്ന സ്വീകരണ സമ്മേളനം വീക്ഷിക്കാനെത്തിയവര്‍

യാത്ര ഇന്ന് അജ്മീരില്‍ പ്രവേശിക്കും. 26 ദിവസം കൊണ്ട് 23 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്ര അടുത്ത മാസം ഏഴിന് കോഴിക്കോട്ട് മഹാസമ്മേളനത്തോടെ സമാപിക്കും.