ശബരിമലയില്‍ നിരോധനാജ്ഞ അവസാനിച്ചു; നീട്ടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടവും പോലീസും

Posted on: January 15, 2019 12:44 pm | Last updated: January 15, 2019 at 12:44 pm

സന്നിധാനം: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ അവസാനിച്ചു. ഇന്നലെ രാത്രിയോടെ അവസാനിച്ച നിരോധനാജ്ഞ ഇനിയും നീട്ടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടവും പോലീസും നിലപാടെടുത്തു.

എന്നാല്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍ ഇനിയും നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. നിരോധനാജ്ഞയുടെ ഭാഗമായി അധികം വിന്യസിച്ച പോലീസുകാരില്‍ ഒരു വിഭാഗത്തെ വെള്ളിയാഴ്ചയോടെ പിന്‍വലിക്കും.