Connect with us

Gulf

ദുബൈയില്‍ പൊതുഗതാഗത യാത്രക്കിടെ നഷ്ടപ്പെടുന്നവയിലധികവും ഫോണുകള്‍

Published

|

Last Updated

ദുബൈ: ദുബൈയിലെ പൊതുഗതാഗത യാത്രക്കിടെ യാത്രക്കാരില്‍ നിന്നുള്ള നഷ്ടപ്പെടുന്ന വസ്തുക്കളിലധികവും മൊബൈല്‍ ഫോണുകള്‍. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) കാള്‍ സെന്റര്‍ 2018 സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ആകെ 2,070,281 വിളികളാണ് ലഭിച്ചത്. സ്മാര്‍ട് സംവിധാനമായ “മദീനതി” സിസ്റ്റത്തിലൂടെ 17,035 റിപ്പോര്‍ട്ടുകളും ലഭിച്ചു.

നഷ്ടപ്പെട്ട വസ്തുക്കളുടെ അന്വേഷണങ്ങള്‍ക്കായി 68,929 ഫോണ്‍ സന്ദേശമാണ് കാള്‍ സെന്ററിലെത്തിയത്. ഇതില്‍ 16,607 സന്ദേശങ്ങളും നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളെ കുറിച്ചറിയാനായിരുന്നു. 7,878 (ട്രാവല്‍ ബാഗ്), 3,975 (പഴ്‌സ്), 1,136 (പാസ്‌പോര്‍ട്ട്), 1,880 (താക്കോല്‍, കാര്‍ഡ്), 955 (കണ്ണട), 542 (കമ്പ്യൂട്ടര്‍), 872 (സണ്‍ ഗ്ലാസ്) എന്നിങ്ങനെയാണ് മറ്റു ഫോണ്‍ സന്ദേശങ്ങള്‍. ആഭരണങ്ങളും, പണവും നഷ്ടപ്പെട്ടത് സംബന്ധിച്ചും നിരവധി പേര്‍ വിളിച്ചു. വിലപിടിപ്പുള്ള നഷ്ടപ്പെട്ട വസ്തുക്കള്‍ 480,000 ദിര്‍ഹം, 60,678 യു എസ് ഡോളര്‍, 13,750 യൂറോ, 1,854,000 റിയാല്‍, 25,000 പൗണ്ട് എന്നീ തുക വരുന്നതാണ്.

Latest