Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ് : ബിജെപി ദേശീയ കൗണ്‍സില്‍ ഇന്ന് തുടങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിറകെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിജെപി ദേശീയ കൗണ്‍സില്‍ യോഗം വെള്ളി , ശനി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി , അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ വലിയ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്നാണറിയുന്നത്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി പന്ത്രണ്ടായിരും പ്രതിനിധികള്‍ യോഗത്തിലുണ്ടാകും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ലോക്‌സഭാ തിരഞ്ഞെപ്പ് ഇത്തവണ കനത്ത വെല്ലുവിളിയാകുമെന്നുതന്നെയാണ് ബിജെപി നേതൃത്വം കരുതുന്നത്. കഴിഞ്ഞ തവണ ഏറ്റവും സീറ്റ് നേടിയ യുപിയില്‍ പോലും നിലവിലെ രാഷ്ട്രീയ അന്തരീക്ഷം വെല്ലുവിളിയാകുമെന്നുതന്നെയാണ് നേതൃത്വം കരുതുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വെല്ലുവിളിയുണ്ടാകുമെന്നും നേതൃത്വം തിരിച്ചറിയുന്നുണ്ട്.