Connect with us

Gulf

മലയാളിയെ കൊലപ്പെടുത്തിയ സ്വദേശിയെ വധശിക്ഷക്കു വിധേയമാക്കി

Published

|

Last Updated

ദമ്മാം: മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ സയ്യിദ് സൈലവിയെ കുത്തി കൊലപ്പെടുത്തിയ കുറ്റത്തിനു സ്വദേശി പൗരന്‍ ഫഹദ് ബിന്‍ അഹമ്മദ് സലൂം ബാഅബദ് എന്ന സ്വദേശിക്കു വധ ശിക്ഷ നല്‍കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ സൈതലവിയെ സിഗരറ്റ് കടമായി നല്‍കാത്ത കാരണത്താല്‍ ഹഹദ് ബിന്‍ അഹമ്മദ് കൊലപ്പെടുത്തിയത്.

ഇടക്കിടെ പണം നല്‍കാതെ സിഗരറ്റും മറ്റും വാങ്ങാറുള്ള ഫഹദിനോട് പണം നല്‍കാതെ സിഗരറ്റ് തരില്ലന്ന് പറഞ്ഞതോടെ് അരിശം പൂണ്ട ഇയാള്‍ വീട്ടില്‍നിന്നും കത്തിയുമായെത്തി കടയില്‍ കയറി കുത്താന്‍ ശ്രമിച്ചോടെ സൈതലവി പുറത്തേക്കോടി. പിന്തുടര്‍ന്നെത്തിയ ഫഹദ് നടു റോഡില്‍ വെച്ചു കുത്തി വീഴ്ത്തുകയും തുടര്‍ന്ന് ശരീരത്തില്‍ തുരുതുരാ കുത്തുകയുമായിയിരുന്നു.99 മുറിവുകള്‍ സൈതലവിയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു.2014 മാര്‍ച്ച് 31 നു നോര്‍ത്ത് റിയാദില്‍ സംഭവം.പോലീസിന്റെ പിടിയിലായ സ്വദേശിക്കെതിരെ കോടതി കുറ്റ പത്രം സമര്‍പിച്ചു. മനപൂര്‍വ്വം വിദേശിയെ കൊലപ്പെടുത്തിയ സ്വദേശിയെ രാജ്യത്തിന്‍െ നിയമം അനുസരിച്ച് വധശിക്ഷക്കു വിധേയമാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി സ്വദേശിയെ വധശിക്ഷക്കു വിധിച്ചു. കീഴ്‌കോടതിയും മേല്‍ കോടതിയും സൗദി റോയല്‍ കോടതിയും അംഗീകരിച്ചതോടെയാണ് റിയാദില്‍ ഇന്നു ഹഹദ് ബിന്‍ അഹമ്മദിനെ വധശിക്ഷക്കു വിധേയമാക്കി കൊണ്ട് വിധി നടപ്പിലാക്കിയത്.ഹഹദ് ബിന്‍ അഹമ്മദ് മാനസികരോഗിയാണന്ന വാര്‍ത്തകളുണ്ടായിരന്നു. സൈതലവിയെ നടു റോഡില്‍ കുത്തി കൊലപ്പെടുത്തുന്ന രംഗം പല മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു