ശബരിമല ഹര്‍ജി: ശോഭ സുരേന്ദ്രന്‍ 25,000 രൂപ പിഴയടച്ചു

Posted on: January 10, 2019 10:43 pm | Last updated: January 10, 2019 at 10:46 pm

കൊച്ചി: ശബരിമല വിഷയത്തില്‍ അനാവശ്യ ഹരജി നല്‍കിയതിന് ശിക്ഷയായി ഹൈകോടതി വിധിച്ച പിഴ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ അടച്ചു. 25000 രൂപയാണ് ശോഭ പിഴയൊടുക്കിയത്. ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പിഴ വിധിച്ചത്. അടിസ്ഥാനമില്ലാത്ത ഹരജികള്‍ തടയുന്നതിന് സമൂഹത്തിനുള്ള സന്ദേശമെന്ന നിലക്കായിരുന്നു നടപടി.

പിഴ വിധിച്ച നടപടിക്ക് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ശോഭ സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പിഴ നല്‍കില്ലെന്നും അറിയിച്ചിരുന്നുവെങ്കിലും ഹൈകോടതിയില്‍ വെച്ചു തന്നെ സംഭവം അവസാനിപ്പിക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.