ഹബിള്‍ ടെലിസ്‌കോപ്പിന്റെ അത്യാധുനിക ക്യാമറ തകരാറിലായി

Posted on: January 10, 2019 4:19 pm | Last updated: January 10, 2019 at 4:22 pm

വാഷിംഗ്ടണ്‍: നാസയുടെ ഹബ്ള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ ഏറ്റവും അത്യാധുനികമായ ക്യാമറയുടെ പ്രവര്‍ത്തനം നിലച്ചു. വൈഡ് ഫീല്ഡ് ക്യാമറ 3 യുടെ പ്രവര്‍ത്തനമാണ് നിലച്ചത്. ഹാര്‍ഡ്‌വെയര്‍ തകരാറാണ് കാരണമെന്ന് നാസ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, മറ്റ് മൂന്ന് ഉപകരണങ്ങളുമായി ടെലിസ്‌കോപ്പിന്റെ നിരീക്ഷണങ്ങള്‍ തുടരുമെന്നും നാസ വ്യക്തമാക്കി.

2009ലാണ് ഹബിള്‍ വൈഡ് ഫീല്‍ഡ് ക്യാമറ 3 സ്ഥാപിച്ചത്. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള ബാക്അപ്പ് ഉപകരണങ്ങളും ക്യാമറയോടൊപ്പം സ്ഥാപിച്ചിരുന്നു. പ്രപഞ്ചത്തിന്റെ കൃത്യമായ കാഴ്ച ലഭ്യമാക്കുന്ന ഏറ്റവും വലിയ ടെലിസ്‌കോപ്പാണ് ഹബ്ള്‍.

1990 ൽ അതിന്റെ ദൗത്യം ആരംഭിച്ച് ഹബിൾ ടെലിസ്കോപ്പ് ഇതുവരെ 1.3 മില്യൺ നിരീക്ഷണങ്ങളാണ് നടത്തിയത്.