ബാബരി കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും

Posted on: January 10, 2019 9:19 am | Last updated: January 10, 2019 at 10:32 am

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്ക കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ചാണ് ഹരജി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ് എ ബോഡ്‌ബെ, എന്‍ വി രാമണ്ണ, യുയു ലളിത്, ഡി വൈ ചന്ദ്രചൂഢ് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

കേസിലെ കക്ഷികള്‍ക്ക് ഭൂമി തുല്യമായി വീതിച്ചു നല്‍കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. നേരെത്ത ഈ ഹരജികള്‍ പരിഗണിച്ചിരുന്നെങ്കിലും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധി പുനഃപരിശോധിക്കാന്‍ ഭരണഘടനാ ബഞ്ചിന് വിടണമെന്ന സുന്നീ വഖ്ഫ് ബോര്‍ഡിന്റ ആവശ്യം തള്ളിയിരുന്നു.