ഐ ലീഗ്: ഈസ്റ്റ് ബംഗാളിനു ജയം

Posted on: January 8, 2019 10:22 pm | Last updated: January 8, 2019 at 10:22 pm

കട്ടക്ക്: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ആരോസിനെതിരെ ഈസ്റ്റ് ബംഗാളിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത ടീമിന്റെ ജയം. മലയാളി താരം ജോബി ജസ്റ്റിന്‍, ലാല്‍ഡന്‍മവ്യ റള്‍ട്ടെ എന്നിവരുടെ വകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഗോളുകള്‍. ആരോസിനു വേണ്ടി നിംഗ്‌തോംഗ്ബ മീറ്റി ആശ്വാസ ഗോള്‍ നേടി.

ടൂര്‍ണമെന്റില്‍ 24 പോയിന്റ് നേടിയ ചെന്നൈ സിറ്റിയാണ് മുന്നില്‍. ഈസ്റ്റ് ബംഗാള്‍ (19) അഞ്ചാം സ്ഥാനത്തും ആരോസ് (10) ഒമ്പതാമതുമാണ്.