Connect with us

National

പ്രതിരോധ മന്ത്രിക്കെതിരെ കോണ്‍ഗ്രസിന്റെ അവകാശലംഘന നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: റാഫേല്‍ വിവാദം ന്യായീകരിക്കുന്നതിനിടെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സഭയെ തെറ്റദ്ധരിപ്പിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ അവകാശലംഘന നോട്ടീസ്. എച്ച് എ എല്ലിന് സര്‍ക്കാര്‍ നല്‍കിയ കരാറുകള്‍ സംബന്ധിച്ച് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

എന്നാല്‍, കരാറുകള്‍ ഉള്ളത് തന്നെയാണെന്ന് രേഖകള്‍ സഭയില്‍ വെച്ചുകൊണ്ട് മന്ത്രി വിശദീകരിച്ചു. അനില്‍ അംബാനിക്ക് വേണ്ടി, ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത നിലയിലേക്ക് കേന്ദ്രം എച്ച് എ എല്ലിനെ തള്ളിവിട്ടെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസിന്റെ അവകാശലംഘന നോട്ടീസ് കെ സി വേണുഗോപാല്‍ എം പിയാണ് നല്‍കിയത്. 26,570 കോടിയുടെ കരാറുകള്‍ ഇതിനകം ഒപ്പിട്ടെന്നും 73,000 കോടിയുടെ കരാറുകള്‍ തയ്യാറായി വരികയാണെന്നും പ്രതിരോധ മന്ത്രി വിശദീകരിച്ചു. ശമ്പളം നല്‍കാന്‍ പോലും കടമെടുക്കേണ്ടി വരികയാണെന്ന എച്ച് എ എല്‍. എം ഡിയുടെ പ്രസ്താവന സഭയില്‍ വായിച്ചുകൊണ്ടാണ് പ്രതിപക്ഷം ഇതിനെ നേരിട്ടത്.

Latest