സംസ്ഥാനത്തെ ക്രമസമാധാനനില: ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി

Posted on: January 5, 2019 9:36 pm | Last updated: January 6, 2019 at 9:19 am

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണര്‍ പി സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കൈമാറി. രണ്ട് ദിവസത്തെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതായി ഗവര്‍ണര്‍ വ്യക്തമാക്കി.

രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിറകെ സംസ്ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളാണ് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ സംബന്ധിച്ച് നേരത്തെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചത് സംബന്ധിച്ചും സ്വകാര്യ വ്യക്തികളുടെ വസ്തുവകകള്‍ നശിപ്പിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതിന് പിറകെയാണ് അദ്ദേഹം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.