Connect with us

National

പരീക്കറുടെ ജീവന്‍ അപകടത്തിലെന്ന്; സുരക്ഷയാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്തയച്ചു

Published

|

Last Updated

പനാജി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കൈവശമുണ്ടെന്ന ശബ്ദ സംഭാഷണം പുറത്തുവന്നതോടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ജീവന് ഭീഷണിയെന്ന് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പരീക്കര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ കോണ്‍ഗ്രസ് ഘടകം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു.

റഫാല്‍ രേഖകള്‍ പുറത്താകരുതെന്ന് നിര്‍ബന്ധമുള്ളവര്‍ പരീക്കറുടെ ജീവന്‍ അപകടത്തില്‍പ്പെടുത്താനുള്ള സാധ്യതയേറെയാണെന്ന് കത്തില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയാവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലയാണ് റഫാല്‍ യുദ്ധവിമാന ഇടപാടിലെ സുപ്രധാന രേഖകള്‍ പരീക്കറുടെ കിടപ്പുമുറിയിലുണ്ടെന്ന് വ്യക്തമാക്കുന്ന ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടത്. ഇതിന് പിറകെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ ശക്തമായി രംഗത്തെത്തി. ലോക്‌സഭയിലും വിഷയം ആളിക്കത്തി. റഫാല്‍ രേഖകള്‍വെച്ച് പരീക്കര്‍ പ്രധാനമന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും അതിനാലാണ് പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കാത്തതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.