മോദിയും അമിത് ഷായും കേരളത്തിലേക്ക്; ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി

Posted on: January 5, 2019 11:10 am | Last updated: January 5, 2019 at 2:15 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. ഈ മാസം 15, 27 തീയതികളില്‍ മോദി കേരളത്തിലെത്തും. കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കുന്ന മോദി പണിപൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനും ബിജെപി നേതൃയോഗത്തിലും പങ്കെടുക്കും.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടുത്ത മാസം കേരളത്തിലെത്തും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കി ഈ മാസം 18ന് സെക്രട്ടേറിയറ്റ് വളയാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

മോദി ഞായറാഴ്ച കേരളം സന്ദര്‍ശിക്കാന്‍ ഇരുന്നതാണ്. എന്നാല്‍, ശബരിമലയുമായി ബന്ധപ്പെട്ട സംഘര്‍ഷ സാഹചര്യത്തില്‍ യാത്ര മാറ്റിവെക്കുകയായിരുന്നു.