പശുവിനെ മോഷ്ടിച്ചെന്ന്; ബിഹാറില്‍ മുന്‍ ഗ്രാമ മുഖ്യനെ തല്ലിക്കൊന്നു

Posted on: January 3, 2019 8:16 pm | Last updated: January 3, 2019 at 8:16 pm

 

അരരിയ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുന്‍ ഗ്രാമ മുഖ്യനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ അരരിയയിലാണ് കാബൂള്‍ മിയാന്‍ (55) എന്നയാളെ നൂറുകണക്കിനു പേര്‍ വരുന്ന സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയത്. നഗ്നനാക്കിയ ശേഷം അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട വീഡിയോയില്‍ താന്‍ മോഷ്ടിച്ചിട്ടില്ലെന്നു പറഞ്ഞ് ചെറുത്തു നില്‍ക്കാന്‍ മിയാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യമുണ്ട്.
കഴിഞ്ഞ മാസം 29നാണ് അക്രമം നടന്നത്. കണ്ടുനിന്ന ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പോലും പെട്ടത്.

ഇന്നലെ ബിഹാറിലെ നളന്ദയില്‍ പതിമൂന്നുകാരനെ ആര്‍ ജെ ഡി അനുകൂലികളെന്നു സംശയിക്കുന്നവര്‍ തല്ലിക്കൊന്നിരുന്നു. ആര്‍ ജെ ഡി നേതാവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നയാളിന്റെ ബന്ധുവായ കുട്ടിയാണ് കൊല്ലപ്പെട്ടത്.