തൃശൂരില്‍ ബിജെപി – എസ്ഡിപിഐ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു

Posted on: January 3, 2019 1:22 pm | Last updated: January 3, 2019 at 1:22 pm

തൃശൂര്‍: എസ്ഡിപിഐ – ബിജെപി സംഘര്‍ഷത്തിനിടെ തൃശൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകരായ സുജിത്ത് (37), ശ്രീജിത്, രതീഷ് എന്നിവര്‍ക്കാണു വെട്ടേറ്റത്. വാടാനപള്ളിക്ക് സമീപം ഗണേശമംഗലത്താണു സംഭവം.

പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏങ്ങണ്ടിയൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനു നേരത്തെ കുത്തേറ്റിരുന്നു.