Connect with us

Kerala

മിഠായിത്തെരുവില്‍ തുറന്ന അഞ്ച് കടകള്‍ അടിച്ചുതകര്‍ത്തു

Published

|

Last Updated

മിഠായിത്തെരുവില്‍ വ്യാപാരികൾ സ‌ംഘടിച്ച് കടകൾ തുറക്കുന്നു

കോഴിക്കോട്: മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ ദിവസം തുറക്കാന്‍ ശ്രമിച്ച അഞ്ച് കടകള്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കൊയങ്കോബസാറിലാണ് സംഭവം. ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വ്യാപാരികള്‍ സംഘടിച്ചെത്തി ഇവിടെ കടകള്‍ തുറക്കുകയായിരുന്നു. ഇതോടെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് ആക്രമണം നടത്തിയത്.പൊലീസ് രണ്ടു തവണ കണ്ണീർ വാതകം പ്രയോഗിച്ചു. മേഖലയിലെ സ്ഥിതി സാധാരണനിലയിൽ ആയിട്ടില്ല. ഇപ്പോൾ കടകൾ അടഞ്ഞുകിടക്കുകയാണ്.

രാവിലെ പത്ത് മണിയോടെ മിഠായിത്തെരുവിലെ ഒരു കട തുറന്നു. ഇതിനു പിന്നാലെ വ്യാപാരികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലഉം വ്യാപാരികള്‍ തടഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പേര്‍ പ്രകടനമായി എത്തി ആക്രമണം നടത്തുകയായിരുന്നു. 60ഓളം ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആക്രമണം നടക്കുമ്പോള്‍ പോലീസ് വേണ്ടവിധം ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്. കുറഞ്ഞ പോലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.

Latest