യുവതീ പ്രവേശനത്തില്‍ നിരാശയും വേദനയും: വെള്ളാപ്പള്ളി

Posted on: January 2, 2019 9:25 pm | Last updated: January 3, 2019 at 12:04 pm

പത്തനംതിട്ട: ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ നിരാശയും വേദനയുമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ശബരിമല വിശ്വാസികള്‍ക്കുള്ളതാണ് . ആക്ടിവിസ്റ്റുകള്‍ക്കുള്ളതല്ല. പിന്‍വാതിലിലൂടെ സ്ത്രീകളെ പ്രവേശിപ്പിച്ച പോലീസിന്റെ നടപടി നിരാശാജനകമാണ്. എസ്എന്‍ഡിപി വിശ്വാസികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.