Connect with us

International

ചാരപ്രവര്‍ത്തനം; യു എസ് പൗരനെ റഷ്യ അറസ്റ്റ് ചെയ്തു

Published

|

Last Updated

മോസ്‌കോ: ചാരപ്രവര്‍ത്തനം നടത്തിയ പേരില്‍ അമേരിക്കന്‍ പൗരനെ റഷ്യ അറസ്റ്റ് ചെയ്തു. പോള്‍ വീലന്‍ എന്ന പേരുള്ള യു എസ് പൗരനെ മോസ്‌കോയില്‍ നിന്ന് കഴിഞ്ഞ മാസം 28ന് അറസ്റ്റ് ചെയ്തതായി രഹസ്യാന്വേഷണ സംഘം അറിയിച്ചു. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ റഷ്യ തയ്യാറായിട്ടില്ല.

കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് തെളിയുന്ന പക്ഷം, പത്ത് വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കും. ഇതിനെ കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം തുടക്കത്തില്‍ റഷ്യന്‍ സന്നദ്ധ പ്രവര്‍ത്തകനെ ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അമേരിക്ക അറസ്റ്റ് ചെയ്തിരുന്നു.