Connect with us

Education

മീഡിയ ഉപദേശകൻ കൺസൾട്ടന്റ്: അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകൻ/കൺസൾട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

📌 അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മാസ് കമ്മ്യൂണിക്കേഷനിലോ പബ്‌ളിക് റിലേഷൻസിലോ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര ബിരുദ ഡിപ്ലോമയോ.
📌 മാസ് കമ്മ്യൂണിക്കേഷൻ, ജേർണലിസം രംഗത്ത് കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയം വേണം.
📌 ഇംഗ്‌ളീഷിലും മലയാളത്തിലും മികച്ച രീതിയിൽ എഴുതാനും ആശയവിനിമയത്തിനും കഴിവുണ്ടായിരിക്കണം.
📌 പ്രിന്റ്, ഇലക്‌ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കാനുള്ള കഴിവ് അപേക്ഷകന് വേണം.
📌 തിരഞ്ഞെടുപ്പ് കാമ്പയിനുകൾ നല്ല രീതിയിൽ സംഘടിപ്പിക്കാൻ സാധിക്കണം.
📌 ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും ധാരണയുണ്ടാവണം.
📌 35,000-50,000 രൂപയാണ് പ്രതിമാസ വേതനം.
📌 അപേക്ഷകൾ ഡിസംബർ 31നകം വിലാസത്തിൽ ലഭിക്കണം

📮ഡയറക്ടർ,
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്,
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.

Latest