വനിതാ മതിലില്‍ സ്വയം ബോധ്യമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് കോടിയേരി

Posted on: December 31, 2018 2:19 pm | Last updated: December 31, 2018 at 6:15 pm

തിരുവനന്തപുരം: വനിതാ മതിലില്‍ ആരേയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വയം ബോധ്യമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ല. സര്‍ക്കാറിന്റെ പിന്തുണയോടെ വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടിയാണിതെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാറിന്റെ പണം ഇല്ലാതെ പരിപാടി നടത്താന്‍ കഴിയുന്ന സംഘടനകളാണ് വനിതാ മതിലിന് പിന്നിലുള്ളത്. സര്‍ക്കാറിന്റെ ഒരു വിധത്തിലുള്ള സാമ്പത്തിക പിന്തുണയും മതിലിനില്ല. വനിതാ മതിലുമായി ബന്ധപ്പെട്ട് എന്‍എസ്എസ് നിലപാട് തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.