പുതുവത്സരാഘോഷങ്ങള്‍ അതിരുകടക്കരുതെന്ന് പോലീസ്

Posted on: December 30, 2018 8:33 pm | Last updated: December 30, 2018 at 8:33 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സാരാഘോഷവുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സഹായങ്ങളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകും. സ്ത്രീകളുടേയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷക്ക് പോലീസ് പ്രത്യേകം ഊന്നല്‍ നല്‍കും. ആഘോഷങ്ങള്‍ തടസംകൂടാതെ നടക്കാനും സമാധാനപൂര്‍ണമാകാനും പൊതുജനങ്ങളും സംഘാടകരും സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതടക്കമുള്ള എല്ലാവിധ നിയമലംഘനങ്ങള്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.