വിശദീകരണം ത്യപ്തം ; കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് തങ്ങള്‍

Posted on: December 30, 2018 7:36 pm | Last updated: December 30, 2018 at 10:11 pm

മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണെന്നും ലീഗ് നേതൃത്വം വിലയിരുത്തി. പാര്‍ട്ടിയുടെ താല്‍പര്യം പരിഗണിച്ച് പ്രവര്‍ത്തകര്‍ വിവാദത്തില്‍നിന്നും വിട്ട് നില്‍ക്കണമെന്നും ഹൈദരലി തങ്ങള്‍ വ്യക്തമാക്കി.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യസഭയില്‍ മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ പിവി അബ്ദുല്‍ വഹാബിന് ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുത്തലാഖ് വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന സുപ്രധാന ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തമായ വിമര്‍ശമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടാന്‍ ലീഗ് നേതൃത്വം നിര്‍ബന്ധിതമായത