Connect with us

Kozhikode

എസ് എസ് എഫ് പ്രൊഫ്സമ്മിറ്റ് '19: പ്രതിനിധി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രൊഫ്സമ്മിറ്റ് “19 ന്‍റെ പ്രതിനിധികളുടെ രജിസ്ട്രേഷന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ രജിസ്ട്രേഷന്‍ നടത്തി ഉദ്ഘാടനം ചെയ്തു. പതിനൊന്നാമത് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനമായ പ്രൊഫ്സമ്മിറ്റ് “19 തമിഴ്നാട്ടിലെ നീലഗിരിയില്‍ ഫെബ്രുവരി 8,9,10 തിയ്യതികളില്‍ നടക്കും. മെഡിക്കല്‍, എഞ്ചിനിയറിംഗ്, നിയമം തുടങ്ങിയ പ്രഫഷണല്‍ കാമ്പസില്‍ പഠിക്കുന്ന പതിനായിരം വിദ്യാര്‍ത്ഥികളാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക. www.ssfkerala.org/profsummit എന്ന വെബ്സെെറ്റ് വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. 2019 ജനുവരി 5 ന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാവുന്നതാണ്. രജിസ്ട്രേഷന്‍ ഉദ്ഘാടനം എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ഡോ.പി.എ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന സിക്രട്ടറി സി.എന്‍. ജാഫര്‍ സ്വാദിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഡോ.ശമീറലി, രജിസ്ട്രേഷന്‍ കോര്‍ഡിനേറ്റര്‍ സമീര്‍ സെെദാര്‍പള്ളി, വെബ് കോര്‍ഡിനേറ്റര്‍ അബൂബക്കര്‍ വെന്നിയൂര്‍, മുനവ്വര്‍ കോഴിക്കോട്, സയ്യിദ് രിഫാഈ ലക്ഷദ്വീപ്, കെ ടി തന്‍വീര്‍ ഊരകം എന്നിവര്‍ സംബന്ധിച്ചു.