മഅ്ദിൻ വൈസനിയം സമ്മേളനം: മലപ്പുറത്ത് ഇന്ന് ഗതാഗത നിയന്ത്രണം

Posted on: December 30, 2018 11:23 am | Last updated: December 30, 2018 at 1:59 pm
മലപ്പുറം: സ്വലാത്ത് നഗർ മഅ്ദിൻ കാമ്പസിൽ നടക്കുന്ന വൈസനിയം സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് (ഞായർ) മലപ്പുറത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പെരിന്തൽമണ്ണ-കോഴിക്കോട് റൂട്ടിലുള്ള യാത്രാ ബസുകളല്ലാത്ത ഹെവി വാഹനങ്ങൾ വൈകുന്നേരം മൂന്ന് തൊട്ട് തിരൂർക്കാട്-ആനക്കയം-മഞ്ചേരി വഴിയും കോഴിക്കോട് – പെരിന്തൽമണ്ണ റൂട്ടിലുള്ളവ വെള്ളുവമ്പ്രം മഞ്ചേരി വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് ട്രാഫിക് കൺട്രോൾ റൂമിൽ നിന്നും അറിയിച്ചു.
വൈസനിയം സമ്മേളനത്തിലേക്ക് വരുന്ന പെരിന്തൽമണ്ണ ഭാഗത്ത് നിന്നുമുള്ള വാഹനങ്ങൾ കാവുങ്ങൽ ബൈപ്പാസ് വഴി വന്ന് മുണ്ടുപറമ്പ് ഭാഗത്ത് ആളുകളെ ഇറക്കി ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതാണ്.
തിരൂർ, പരപ്പനങ്ങാടി ഭാഗത്ത് നിന്നുള്ളവ വാറങ്കോട് ആളുകളെ ഇറക്കി പരിസരത്തുള്ള പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തണം. കോഴിക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മേൽമുറി നോർത്ത് മുതൽ പാർക്ക് ചെയ്യേണ്ടതാണ്. കെ എസ് ആർ ടി സി ബസ്സുകൾക്ക് സ്വലാത്ത് നഗറിൽ പ്രത്യേക സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.