Connect with us

Kerala

ഗ്രാന്‍ഡ് കോണ്‍ഫറന്‍സോടെ മഅ്ദിന്‍ വൈസനീയത്തിന് ഇന്ന് സമാപനം

Published

|

Last Updated

മലപ്പുറം: ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ നടന്നുവരുന്ന മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷം ഇന്ന് ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന ഗ്രാന്റ് കോണ്‍ഫറന്‍സോടെ സമാപിക്കും. വ്യാഴാഴ്ച നടന്ന മഅ്ദിന്‍ അക്കാദമിയില്‍ നിന്ന് സമന്വയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന യുവ പണ്ഡിതരുടെ സനദ് ദാനത്തോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ സെഷനുകളില്‍ വ്യത്യസ്തങ്ങളായ പരിപാടികളാണ് നടന്നത്.

സമാപന സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. അദാമ ഡിംഗ് വിശിഷ്ടാതിഥിയാകും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും.

ശൈഖ് ഹബീബ് ഉമര്‍ ഹഫീള് തരീം, ഡോ. അബ്ദുല്‍ ഫത്താഹ് അബ്ദുല്‍ ഗനി ഈജിപ്ത്, ഗുട്ടിറെസ് കവനാഗ് സ്പെയിന്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പോരോട് അബ്ദുറഹ്മാന്‍ സഖാഫി, കര്‍ണാടക നഗര വികസന വകുപ്പ് മന്ത്രി യു.ടി ഖാദര്‍, സി.എം ഇബ്റാഹീം, ഡോ. ഫാറൂഖ് നഈമി കൊല്ലം, എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുള്ള കുഞ്ഞി ഹാജി ഏനപ്പൊയ തുടങ്ങിയവര്‍ സംബന്ധിക്കും.

രാവിലെ ഒമ്പതിന് നടക്കുന്ന ഗ്ലോബല്‍ മലയാളി മീറ്റ് കേരള ജലവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഐ സി എഫ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹിമാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എ കെ. മുരളീധരന്‍ മുഖ്യാതിഥിയാകും. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം, ഷാര്‍ജ ബുക്ക് അതോറിറ്റി മോഹന്‍കുമാര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഇ.പി. ജോസന്‍, മുഹമ്മദ് പറവൂര്‍, സയ്യിദ് ഹബീബ്കോയ തങ്ങള്‍ പൊന്മുണ്ടം, ഹബീബ് കോയ തങ്ങള്‍ ജിദ്ദ, ശരീഫ് കാരശ്ശേരി, ഹുസൈന്‍ നൈബാരി, മുസ്തഫ ദാരിമി അബൂദാബി, എസ്.പി ഹംസ സഖാഫി കര്‍ണാടക, ബീരാന്‍ മുസ്ലിയാര്‍ മുതുവല്ലൂര്‍, ഉസ്മാന്‍ സഖാഫി തിരുവത്ര, അബൂബക്കര്‍ അസ്ഹരി അബൂദാബി, മൂസഹാജി ഖത്തര്‍, ഉമര്‍ ഹാജി മത്ര, ഉസ്മാന്‍ ഹാജി താനാളൂര്‍, അലവി ഹാജി കുവൈത്ത്, അബ്ദുസ്സലാം പാണ്ടിക്കാട്, ബശീര്‍ഹാജി ബഹ്റൈന്‍, മുഹമ്മദ് നെല്ലിക്കുത്ത്, കബീര്‍ മാസ്റ്റര്‍ ഷാര്‍ജ, ഏനിഹാജി ബുറൈദ സംബന്ധിക്കും. തുടര്‍ന്ന് പത്തിന് നടക്കുന്ന മുല്‍തഖല്‍ അശ്റാഫ് ശൈഖ് ഹബീബ് ഉമര്‍ ഹഫീള് യമന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അതാഉള്ള കാസര്‍ഗോഡ് പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദ് എം.എല്‍.എ മുഖ്യാതിഥിയാകും.

ശൈഖ് സയ്യിദ് ഹബിബ് ഉമര്‍ ജീലാനി മക്ക, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ജഅ്ഫര്‍കോയ തങ്ങള്‍ ഇടുക്കി, സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദ്രോസി കില്ലൂര്‍, സയ്യിദ് ഹാശിം എറണാംകുളം, സയ്യിദ് ഫള്ല്‍ വാടാനപള്ളി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, സയ്യിദ് ഫള്ല്‍ ജിഫ്രി കുണ്ടൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി കാജൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ഹാജി തങ്ങള്‍ കര്‍ണാടക, സയ്യിദ് മുല്ലക്കോയ തങ്ങള്‍ പാണ്ടിക്കാട് സംബന്ധിക്കും.

10.30ന് അമിറ്റി സ്‌ക്വയറില്‍ നടക്കുന്ന സെന്തമിഴ് ഉലമാ ഉമറാ സമ്മേളനം മുഹമ്മദ് സലീം സിറാജി ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുസ്്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അഹ്സനി കായല്‍പട്ടണം ആധ്യക്ഷം വഹിക്കും. മന്‍സൂര്‍ ഹാജി ചെന്നൈ, ഷാബു ഹാജി ചെന്നൈ, തമിഴ്നാട് എസ് എസ് എഫ് പ്രസിഡന്റ്് എം. കമാലുദ്ദീന്‍ സഖാഫി, തമിഴ്നാട് മുസ്്ലിം ജമാഅത്ത് സെക്രട്ടറി ഹക്കീം ഇംദാദി കോയമ്പത്തൂര്‍, താജുദ്ദീന്‍ അഹ്സനി, നിസാമുദ്ദീന്‍ അഹ്സനി, നൂറുദ്ദീന്‍ സഖാഫി, ഷാജഹാന്‍ ഇംദാദി, ഹാരിസ് സഖാഫി, അബൂത്വാഹിര്‍ നിസാമി, അബ്ദുല്‍ നാസര്‍ മുസ്ലിയാര്‍ ഊട്ടി സംബന്ധിക്കും.

രാവിലെ 11ന് സായിദ് ഹൗസില്‍ നടക്കുന്ന നവോത്ഥാന സമ്മേളനം വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. ഹൈദ്രോസ് മുസ്ലിയാര്‍ കൊല്ലം ആധ്യക്ഷം വഹിക്കും. അബ്ദുല്‍ മജീദ് കക്കാട്, പ്രൊഫ. കെ.എം.എ റഹീം സാഹിബ്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം പ്രസംഗിക്കും. അഹ്മദ്കുട്ടി ഹാജി എറണാകുളം, എം.എം ഹനീഫ മൗലവി ആലപ്പുഴ, പ്രൊഫ. യു.സി അബ്ദുല്‍ മജീദ്, ജി. അബൂബക്കര്‍ സാഹിബ്, റശീദ് മാസ്റ്റര്‍ നരിക്കോട്, പി.എ ഇസ്മാഈല്‍ സഖാഫി കര്‍ണാടക, സാദിഖ് സഖാഫി പെരിന്താറ്റിരി, സാദിഖ് മാസ്റ്റര്‍ വെളിമുക്ക്, എം.എന്‍ കുഞ്ഞിമുഹമ്മദാജി, മജീദ് അരിയല്ലൂര്‍, അഡ്വ: പി.യു. അലി, ഡോ. ഇ.എന്‍ അബ്ദുലത്വീഫ്, സലീം ആര്‍.ഇ.സി സംബന്ധിക്കും.