വൈസനിയം ബിസിനസ് ബ്രഞ്ച്; സംരംഭകരുടെ സംഗമ വേദിയായി

Posted on: December 29, 2018 8:42 pm | Last updated: December 29, 2018 at 8:42 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി സംരംഭകര്‍ക്കായി സംഘടിപ്പിച്ച ബിസിനസ് ബ്രഞ്ച് ശ്രദ്ധേയമായി. മഅ്ദിന്‍ എജ്യുപാര്‍ക്കിലെ അമിറ്റി സ്‌ക്വയറില്‍ നടന്ന പരിപാടി ടി. അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. എ പി അബ്ദുല്‍ കരീം ഹാജി ചാലിയം അധ്യക്ഷതവഹിച്ചു.

പ്രശസ്ത എച്ച് ആര്‍ വി ട്രെയിനര്‍ മധു ഭാസ്‌കര്‍ മുഖ്യപ്രഭാഷണം നടത്തി. ഒന്നുമില്ലാത്തിടത്തുനിന്ന് എല്ലാം ഉണ്ടാക്കുന്നവനാണ് യഥാര്‍ത്ഥ ബിസിനസുകാരന്‍ എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ബന്ധങ്ങളാണ് നമ്മെ വിജയിപ്പിക്കുന്നത് അതിനാല്‍തന്നെ ബിസിനസില്‍ നേട്ടമുണ്ടാകണമെങ്കില്‍ ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി സന്ദേശ ഭാഷണം നടത്തി.

സയ്യിദ് ഇസ്മായില്‍ ബുഖാരി കടലുണ്ടി, മന്‍സൂര്‍ ഹാജി ചെന്നൈ, ഒ എം എ റഷീദ് ഹാജി, നാസര്‍ ഹാജി സ്ട്രോംഗ് ലൈറ്റ്, അബ്ദുസമദ് ഹാജി,പാരി ബെല്ല മുഹമ്മദ് ഹാജി, അന്‍സാര്‍ സാജിത ഗ്രൂപ്പ്, അന്‍വര്‍ സാജിത ഗ്രൂപ്പ്, മൊയ്തീന്‍ ഹാജി ആനക്കര, ബഷീര്‍ ഹാജി പാനൂര്‍, റഷീദ് ഹാജി സീനത്ത്, ഈത്തപ്പഴം ബാവ ഹാജി, അബ്ദുല്‍ സലാം കാളത്തോട്,ശാഹുല്‍ ഹമീദ് വാരിക്കോടന്‍,അന്‍വര്‍ സാദിഖ് ലാന്‍ഡ്മാര്‍ക്ക്, വി സുബൈര്‍ ഹാജി, അന്‍സാരി കായംകുളം, ഇസ്ഹാക്ക് സഖാഫി എരുമപ്പെട്ടി എന്നിവര്‍ പ്രസംഗിച്ചു.