മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ അനുവദിക്കില്ല: കെ സി വേണുഗോപാല്‍

Posted on: December 29, 2018 5:03 pm | Last updated: December 29, 2018 at 5:03 pm

കൊച്ചി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാല്‍ എംപി. ബില്ലനെക്കുറിച്ച് കോണ്‍ഗ്രസിലോ യുപിഎയിലോ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പത്ത് പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. കേന്ദ്രത്തെ പിന്തുണക്കുന്ന എഐഎഡിഎംകെ പോലും ബില്ലിനെ എതിര്‍ത്തിട്ടുണ്ട്. സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തീന്റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെയാണ് വാക്കൗട്ട് നടത്തിയത്. മൂന്ന് വര്‍ഷത്തെ തടവ് ഉള്‍പ്പെടെ ക്രിമിനല്‍ പ്രൊവിഷന്‍ ചേര്‍ത്തത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.