Ongoing News
സലഫിസം: ഒളിസൗഹൃദം, രൂപപരിണാമങ്ങള്‍' പുസ്തകം പ്രകാശനം ചെയ്തു


“സലഫിസം: ഒളിസൗഹൃദം, രൂപപരിണാമങ്ങള്‍” പുസ്തകം മലപ്പുറം മഅ്ദിനില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന് കോപ്പി നല്‍കി കെ എന്‍ എ ഖാദര്‍ എം എല്‍ എ പ്രകാശനം ചെയ്യുന്നു
മലപ്പുറം: പി കെ എം അബ്ദുര്‍റഹ്മാന്‍ എഴുതിയ “സലഫിസം: ഒളിസൗഹൃദം, രൂപപരിണാമങ്ങള്‍” പുസ്തകം പ്രകാശനം ചെയ്തു. മലപ്പുറം മഅ്ദിനില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന് കോപ്പി നല്‍കി കെ എന്‍ എ ഖാദര്‍ എം എല്‍ എ പ്രകാശനം നിര്‍വഹിച്ചു.
തീവ്രവാദവുമായി ബന്ധപ്പെട്ട് സലഫിസം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിവിധ സലഫീ ഗ്രൂപ്പുകളെക്കുറിച്ചും അതിന്റെ രാഷ്ട്രീയ അജണ്ടകളെക്കുറിച്ചും സലഫിസത്തിന്റെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും വിവരിക്കുന്നതാണ് പുസ്തകം. മുസ്തഫ പി എറയ്ക്കലിന്റെ പഠനക്കുറിപ്പോടെയാണ് പതിനഞ്ച് അധ്യായങ്ങളുള്ള പുസ്തകം പുറത്തിറങ്ങുന്നത്.
അഡ്വ. എം ഷംസീര്‍ എം എല്‍ എ, അഡ്വ. ടി സിദ്ദീഖ്, ഡോ. ഹൂസൈന്‍ രണ്ടത്താണി, എന്‍ അലി അബ്ദുല്ല, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, തുടങ്ങിയവര്‍ സംബന്ധിച്ചു. കോഴിക്കോട് റീസ് പ്രസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.