ഐസ്‌ലന്‍ഡില്‍ കാര്‍ പാലത്തില്‍ നിന്നു മറിഞ്ഞു; മൂന്ന് ഇന്ത്യന്‍ വംശജര്‍ക്കു ദാരുണാന്ത്യം

Posted on: December 28, 2018 8:57 pm | Last updated: December 28, 2018 at 8:57 pm

ലണ്ടന്‍: ഐസ്‌ലന്‍ഡില്‍ കാര്‍ പാലത്തില്‍ നിന്നു മറിഞ്ഞുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ വംശജരായ മൂന്നുപേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവരുടെ കുടുംബത്തില്‍ പെട്ട രണ്ടു കുട്ടികളടക്കം നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ഐസ്‌ലന്‍ഡിലെ കിര്‍ക്ജുബേജര്‍ക്ലോസ്റ്റര്‍ പട്ടണത്തിനും സ്‌കാഫ്ടഫെല്‍ പ്രദേശത്തിനു ഇടക്കുള്ള നുപ്‌സ്വാന്‍ മേഖലയിലാണ് അപകടമുണ്ടായത്. കുടുംബ്ം സഞ്ചരിച്ചിരുന്ന ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാറാണ് ഇവിടുത്തെ പാലത്തില്‍ നിന്ന് മറിഞ്ഞത്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും പേരുകളോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല.