മുത്വലാഖ്: ന്യായീകരണവുമായി കുഞ്ഞാലിക്കുട്ടി

Posted on: December 28, 2018 6:41 pm | Last updated: December 28, 2018 at 6:41 pm

കോഴിക്കോട്: മുത്വലാഖ് ബില്‍ വിഷയത്തില്‍ തനിക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. വസ്തുതാവിരുദ്ധങ്ങളായ ആരോപണങ്ങളുന്നയിച്ച് ചില തത്പര കക്ഷികള്‍ ബോധപൂര്‍വം വിവാദമുണ്ടാക്കുകയാണ്.

വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നത്. ഇതിനിടയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്താന്‍ ചില പാര്‍ട്ടികള്‍ തീരുമാനിച്ചു. ഇതോടെയാണ് ബില്ലിനെ എതിര്‍ത്തു ലീഗും വോട്ടു ചെയ്തത്. ഈ തീരുമാനം പെട്ടെന്ന് കൈക്കൊണ്ടതാണ്.

തന്നോടു കൂടിയാലോചിച്ച ശേഷമാണ് ഇ ടി മുഹമ്മദ് ബഷീര്‍ ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.