സഊദിയില്‍ മന്ത്രിസഭാ അഴിച്ചുപണി; വിദേശകാര്യ മന്ത്രിയെയും സുരക്ഷാ മേധാവിയെയും മാറ്റി

Posted on: December 27, 2018 8:35 pm | Last updated: December 28, 2018 at 6:08 pm

ജിദ്ദ:സഊദി അറേബ്യയില്‍ വന്‍ മന്ത്രിസഭാ അഴിച്ചുപണി. വിദേശ്യകാര്യ മന്ത്രിയെയും സുരക്ഷാ മേധാവിയേയും മാറ്റി ഇരു ഹറമുകളുടെയും പരിപാലകനും സഊദി ഭരണാധികാരിയുമായ സൽമാൻ രാജാവ് ഉത്തരവിറക്കി. നിലവിലെ മന്ത്രി ആദില്‍ അല്‍ ജുബൈറിനെയാണ് മാറ്റിയത്. പകരം നേരത്തെ ധനമന്ത്രിയായിരുന്ന ഇബ്രാഹീം അല്‍ അസ്സഫിനെ ഈ പദവിയില്‍ നിയമിച്ചു. ആദില്‍ അല്‍ ജുബൈറിനെ വിദേശകാര്യ സഹമന്ത്രിയായാണ് മാറ്റിയത്.

ദേശീയ സുരക്ഷാ മേധാവി സ്ഥാനത്ത് നിന്ന് മിതേബ് ബിന്‍ അബ്ദുല്ല രാജകുമാരനെയ മാറ്റി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരനെ നിയമിച്ചു. ജനറല്‍ ഖാലിദ് ബിന്‍ ഖിറാര്‍ അല്‍ ഹര്‍ബിയെ പൊതു സുരക്ഷാ മേധാവിയായും മുസഈദ് അല്‍ ഐബനെ ദേശീയ സുരക്ഷാ ഉപദേശ്ടാവായും നിയമിച്ച് ഉത്തരവിറങ്ങി.