ബിജെപിക്ക് കനത്ത തിരിച്ചടി; അപ്‌നാ ദളും എന്‍ഡിഎ വിടുന്നു

Posted on: December 26, 2018 3:14 pm | Last updated: December 26, 2018 at 5:25 pm

ന്യൂഡല്‍ഹി: ബിജെപിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് കടുതല്‍ കക്ഷികള്‍ എന്‍ഡിഎ വിടാനൊരുങ്ങുന്നു.
സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ പരിപാടികളില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികളെ ബോധപൂര്‍വം ഒഴിവാക്കുന്നതിലും കൂടുതല്‍ സീറ്റുകള്‍ നല്‍കണമന്ന ആവശ്യം പരിഗണിക്കാത്തതിലും പ്രതിഷേധിച്ചാണ് അപ്‌നാ ദള്‍ സഖ്യം വിടാന്‍ ഒരുങ്ങുന്നത്.

എന്‍ഡിഎയില്‍ സഖ്യകക്ഷികള്‍ പറയുന്നത്അ വഗണിക്കപ്പെടുന്നുവെന്നും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഇക്കാര്യത്തില്‍ അമര്‍ഷമുണ്ടെന്നും അപ്‌നാ ദള്‍ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ആശിഷ് പട്ടേല്‍ പറഞ്ഞു. ബിജെപി കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട് തെറ്റ് തിരുത്തണം. അല്ലെങ്കില്‍ യുപിയില്‍ എന്‍ഡിഎ നഷ്ടം നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യം വന്നാല്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ ആശങ്ക ബിജെപിയെ അലട്ടുന്നതിനിടയിലാണ് ഘടക കക്ഷിയുടെ പുതിയ നീക്കം.
2014 ല്‍ അപ്‌നാ ദള്‍ മത്സരിച്ച രണ്ടു സീറ്റുകളിലും വിജയിച്ചിരുന്നു. അപ്‌നാ ദളിന്റെ അനുപ്രിയ പട്ടേല്‍ കേന്ദ്രമന്ത്രി സഭയില്‍ അംഗമാണ്.

ഉത്തര്‍പ്രദേശിലെ മറ്റൊരു എന്‍ഡിഎ സഖ്യകക്ഷിയായ എസ്ബിഎസ്പിയും ബിജെപി സമീപനത്തില്‍ തൃപ്തരല്ല എന്ന് ആശിഷ് പട്ടേല്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിഎസ്പിഎസ്പി സഖ്യം വന്നാല്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല എന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന സര്‍വേ ഫലം പറയുന്നു.
അതിനിടെ, മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഖഡ്‌സൈ്യ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.