Connect with us

Gulf

പൗരത്വത്തിന് പിന്നാലെ റോബോട്ടിന് സര്‍ക്കാര്‍ ജോലിയും നല്‍കി സഊദി അറേബ്യ

Published

|

Last Updated

ജിദ്ദ: റോബോട്ടിന് പൗരത്വം നല്‍കിയ ആദ്യ രാജ്യമെന്ന ഖ്യാതിക്ക് പിന്നാലെ റോബോട്ടിന് സര്‍ക്കാര്‍ ജോലി നല്‍കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇനി സഊദി അറേബ്യക്ക് സ്വന്തം. ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണ ട്രെയിനിംഗ് കോര്‍പറേഷനിലാണ് റോബോര്‍ട്ടിനെ റിസപ്ഷനിസ്റ്റായി നിയമിച്ചത്. തൊഴില്‍ കാര്‍ഡ് ഉള്‍പ്പെടെ തൊഴിലാളിക്ക് ആവശ്യമായ എല്ലാ രേഖകളും റോബോട്ടിന് നല്‍കിയിട്ടുണ്ട്. പേര്, ടെക്കാനി.

തിങ്കളാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ യോഗത്തില്‍ റോബോര്‍ട്ട് സംബന്ധിച്ചു. വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അല്‍ ഈസയും ടിവിടിസി ഗവര്‍ണര്‍ അഹമ്മദ് അല്‍ ഫഹൈദും യോഗത്തിനെത്തിയിരുന്നു.

ഇലക്‌ട്രോണിക് മൂല്യനിര്‍ണയ സംവിധാന വഴിയാകും റോബോര്‍ട്ടിന്റെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. സന്ദര്‍ശകര്‍ക്ക് ആവശ്യമായ സന്ദേശങ്ങളും റോബോട്ട് നല്‍കും. സഊദിയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ഇതെല്ലാം നടപ്പിലാക്കുന്നത്.

നേരത്തെ സോഫിയ എന്ന റോബോട്ടിന് പൗരത്വം നല്‍കി സഊദി ശ്രദ്ധയാകര്‍ഷിക്കുന്നു. ഹോങ്കോങ്കില്‍ നിന്നുള്ള ഹാന്‍ഡ്‌സണ്‍ റോബോട്ടിക് എന്ന കമ്പനിയാണ് സോഫിയക്ക് പിന്നില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് റോബോട്ടുകളെ രൂപകല്‍പന ചെയ്യുന്നത്.

Latest