ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ല; നിലപാട് കടുപ്പിച്ച് പോലീസ്

Posted on: December 25, 2018 3:43 pm | Last updated: December 25, 2018 at 9:13 pm

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നും വരും ദിവസങ്ങളില്‍ യുവതികള്‍ സന്നിധാനത്ത് എത്തുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നും പോലീസ്. പ്രശസ്തി ലക്ഷ്യംവെച്ചാണ് പലരും എത്തുന്നതെന്നും ഇവരെ തിരിച്ചയക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് കത്ത് നല്‍കി.

സന്നിധാനത്ത് എത്തുന്ന സ്ത്രീകളില്‍ പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം മല കയറാന്‍ എത്തിയ ബിന്ദുവിനെതിരെ നിരവധി കേസുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, മനീതി പ്രവര്‍ത്തകരുമായി എത്തിയത് സ്വകാര്യ വാഹനം നിലക്കലില്‍ തടയാതെ കയറ്റിവിട്ടത് പരിശോധിക്കുമെന്ന് ശബരിമലയ നിരീക്ഷണ സമിതി അറിയിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും സമിതി വ്യക്തമാക്കി.