പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് വീണ്ടും തടവ് ശിക്ഷ

Posted on: December 24, 2018 4:41 pm | Last updated: December 25, 2018 at 1:21 pm

ഇസ്‌ലാമബാദ്: അഴിമതിക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഏഴ് വര്‍ഷം തടവ് ശിക്ഷ. പാക് അഴിമതിവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ 25 ലക്ഷം ഡോളര്‍ പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു. രണ്ട് കേസുകളില്‍ ഒന്നില്‍ ശരീഫിനെ കോടതി വെറുതെ വിട്ടു. രണ്ടാമത്തേതിലാണ് ശരീഫിനെ ശിക്ഷിച്ചത്.

നേരത്തെ, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നവാസ് ശരീഫിനെ പത്ത് വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവും മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷം തടവും വിധിച്ചിരുന്നു. പിന്നീട്, ലണ്ടനില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങിയത്തിയ നവാശ് ശരീഫിനേയും മകളേയും ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു.