റിട്ട.എസ്‌ഐയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കഞ്ചാവുമായി പിടിയില്‍

Posted on: December 23, 2018 5:52 pm | Last updated: December 23, 2018 at 5:52 pm

ഇടുക്കി: കഞ്ചാവുമായി റിട്ട. എസ്‌ഐയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എന്‍ആര്‍ സിറ്റി പരപ്പനങ്ങാടി കല്ലോലിയ്ക്കല്‍ ആല്‍വിന്‍ കെ വിന്‍സന്റ്(20), ചെമ്മണ്ണാര്‍ മലയില്‍ അഭിരാം എം രവി(18)എന്നിവരാണ് ശാന്തന്‍പാറ കള്ളിമാലിയില്‍ അറസ്റ്റിലായത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കള്ളിമാലി കോളേക്കുന്നില്‍ സോള്‍ജി ഓടി രക്ഷപ്പെട്ടു. 1.150 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നു പിടികൂടിയത്.