മടങ്ങുന്നത് സ്വന്തം തീരുമാനപ്രകാരമെന്ന് പോലീസ് ; അല്ലെന്ന് മനിതി സംഘം

Posted on: December 23, 2018 4:24 pm | Last updated: December 23, 2018 at 5:06 pm

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മടങ്ങിയത് സ്വന്തം തീരുമാനപ്രകാരമാണെന്ന് പോലീസ് . അതേ സമയം പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് മനിതി സംഘം ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരമല്ല പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തങ്ങള്‍ മടങ്ങുന്നതെന്ന് മനിതി നേതാവ് സെല്‍വി മാധ്യമങ്ങളോട് പറഞ്ഞു. ദര്‍ശനത്തിനായി വീണ്ടുമെത്തുമെന്നും ഇവര്‍ പറഞ്ഞു.

അതേ സമയം ശബരിമലയിലെത്തുന്ന ലക്ഷത്തോളം വരുന്ന ഭക്തരുടെ സുരക്ഷകൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് നേരെ ബലം പ്രയോഗിക്കാനാകില്ലെന്നും പോലീസ് വ്യക്തമാക്കി. ശബരിമലയിലെത്തുന്ന ഭക്തരില്‍നിന്നും പ്രതിഷേധക്കാരെ തിരിച്ചറിയുക പ്രയാസമാണെന്നും എസ് പി കാര്‍ത്തികേയന്‍ പറഞ്ഞു.