ഇടത്തരം, ചെറുകിട സ്ഥാപനങ്ങളിലെ ലെവിയുടെ 80 ശതമാനം തിരിച്ചു നല്‍കാന്‍ മന്ത്രിസഭാ സമിതി തീരുമാനം

Posted on: December 23, 2018 3:13 pm | Last updated: December 23, 2018 at 4:36 pm

ദമ്മാം: വിദേശികളുടെ ലെവി ഉള്‍പ്പടെയുള്ള വിവിധ സര്‍ക്കാര്‍ ഫീസുകള്‍, ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ സഊദി മന്ത്രിസഭാ സമിതി തീരുമാനം. ചെറുകിട , ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് നടപടി. സഊദി മന്ത്രി സമിതി തീരുമാനം സഊദി മന്ത്രിസഭയോ, സഊദി ഭരണാധികാരിയോ അംഗീകരിച്ചു ഉത്തരവിറക്കുന്നതിലൂടെ മാത്രമേ തീരുമാനം പ്രാബല്ല്യത്തില്‍ വരുകയുള്ളു.

ചെറുകിട സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവിയുടെ എണ്‍പത് ശതമാനം തിരിച്ചു നല്‍കും. കമ്പനിയും സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനുള്ള ഫീസ്, വാണിജ്യ ലൈസന്‍സ് ഫാസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ബലദിയ്യ, പോസ്റ്റല്‍, ട്രേഡ്മാര്‍ക്ക്, ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് തുടങ്ങിയ എട്ടിനം ഫീസുകള്‍ മടക്കി കൊടുക്കാനും 2021 വരെ ഇളവ് ചെയ്യാനുമാണ് തീരുമാനം. 2018 ജനുവരി മുതലുള്ള ഫീസുകളാണ് മടക്കി നല്‍കുക.

ഈ പറയപ്പെട്ട വിഭാഗം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ആശ്രിത ലെവി ഒഴിവാക്കില്ല. എന്നാല്‍ വിദേശ ജീവനക്കാരുടെ ലെവിയുടെ എണ്‍പത് ശതമാനം വരെ ഒഴിവാക്കും. പരിപൂര്‍ണമായും സ്വദേശികളുടെ പേരിലുള്ള സ്ഥാപനമാവുക, 2016 ജനുവരി ഒന്നിനുശേഷം ആരംഭിച്ചതാവുക തുടങ്ങിയവ ആനുകൂല്യം ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനയാണ്. അനുകൂല്യം നേടിയെടക്കുന്നതിന്നായി തെറ്റായ വിവരങ്ങള്‍ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷ നടപടികള്‍ കൈ കൊള്ളണമെന്ന് മന്ത്രാലയ സമിതി ശിപാര്‍ശ ചെയ്യുന്നു.