Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌: ബിഹാറില്‍ ബിജെപിയും ജെഡിയുവും 17 സീറ്റുകളില്‍ വീതം മത്സരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപിയും ജെഡിയുവും 17 സീറ്റുകളില്‍ വീതം മത്സരിക്കും. രാം വിലാസ് പാസ്വാന്റെ ലോകജനശക്തി പാര്‍ട്ടിക്ക് ആറ് സീറ്റ് നല്‍കും. പാസ്വാന് രാജ്യസഭാ സീറ്റും നല്‍കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ആകെ 40 ലോക്‌സഭാ സീറ്റുകളാണ് ബീഹാറിലുള്ളത്. ഉപേന്ദ്ര കുശ്‌വാഹെ എന്‍ഡിഎ വിട്ട് തിനെ തുടര്‍ന്നാണ് എല്‍ജെപിക്ക് രണ്ട് സീറ്റുകള്‍ അധികമായി ലഭിച്ചത്.

ജനതാദള്‍ യുനൈറ്റഡ് നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാന്‍ എന്നിവരും അമിത് ഷാക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അതേസമയം, ബംഗാളില്‍ ആരുമായും സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഒറ്റക്ക് മത്സരിക്കാന്‍ സംസ്ഥാന ഘടകത്തിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി.