ക്ലബ് ലോകകപ്പ്: റയലിന് ഹാട്രിക്ക് കിരീടം

Posted on: December 23, 2018 8:39 am | Last updated: December 23, 2018 at 2:12 pm

അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്. ആതിഥേയരായ അല്‍ഐന്‍ എഫ്‌സിയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കിരീടം നേടിയത്. തുടര്‍ച്ചയായി മൂന്ന് ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ ക്ലബ് എന്ന റെക്കോര്‍ഡും റയല്‍ സ്വന്തമാക്കി. നാലാം തവണയാണ് റയല്‍ ക്ലബ് ലോകകപ്പ് കിരീടം നേടുന്നത്. ഇതോടെ ക്ലബ് ലോകകപ്പ് കിരീടങ്ങളുടെ എണ്ണത്തിലും റയല്‍ ഒന്നാമതെത്തി.

പതിനാലാം മിനുറ്റില്‍ ലൂക്കാ മോഡ്രിച്ചാണ് റയലിന്റെ ഗോള്‍വേട്ട തുടങ്ങിയത്. രണ്ടാംപകുതിയില്‍ മാര്‍ക്കോസ് ലൊറന്റെ (60′), സെര്‍ജിയോ റാമോസ് (78′) എന്നിവരും ലക്ഷ്യം കണ്ടു. 91ാം മിനിറ്റില്‍ യാഹിയ നാദെറിന്റെ വക സെല്‍ഫ് ഗോള്‍കൂടി വീണതോടെ റയല്‍ പട്ടിക പൂര്‍ത്തിയാക്കി. ഷിയോതാനി(80) അല്‍ഐനിന്റെ ആശ്വാസഗോള്‍ നേടി.

ഈ നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ക്ലബ് കപ്പ് നേടുന്ന താരമെന്ന റിക്കോര്‍ഡ് ടോണി ക്രൂസ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് ക്രൂസ് മറികടന്നത്.